2014 മാർച്ച് 1, ശനിയാഴ്‌ച

ഒരു പെണ്‍കുട്ടിയുടെ ജീവിതം

  അച്ഛനും അമ്മയും അനിയനും അടങ്ങുന്ന സന്തുഷ്ടകുടുംബം അച്ഛന്റെ     .ഓമനയായി അവള്‍ വളര്‍ന്നു വല്യകുഴപ്പമില്ലാതെ ഡിഗ്രീ പൂര്‍ത്തിയാക്കി
 ഇരുപത്തിരണ്ടാം വയസ്സില്‍ അവള്‍ക്കു വിവാഹആലോചന വന്നു അതും അച്ഛന്റെ ഉറ്റസുഹ്രത്ത്കൊണ്ടുവന്നത് ഡിമാന്‍ഡ്ഒന്നും ഉണ്ടായിരുന്നില്ല പെട്ടന്ന് വിവാഹം നടത്തണം എന്ന്മാത്രം രണ്ടാഴ്ചയ്ക്കുള്ളില്‍ വിവാഹം.
 ഏതൊരുപെണ്ണിനേയുംപോലെ സ്വപ്നങ്ങള്‍ക്കണ്ട് അവളും കതിര്‍മണ്ടപത്തില്‍ കയറി വിവാഹം കഴിഞ്ഞു സ്വപ്നങ്ങളോടെ ഭര്‍ത്താവിന്റെ വീട്ടില്‍ എത്തി.ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഭര്‍ത്താവിന്‍റെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ അനുഭവപ്പെട്ടു കുറച്ചുസമയംകൊണ്ട് അവള്‍ക്കു മനസ്സിലായി അദ്ദേഹത്തിന് മനസികരോഗമാണെന്ന് താനുംതന്‍റെ കുടുംബവും വഞ്ചിക്കപ്പെട്ടിരിക്കുന്നു.                          .
   മണികൂറുകള്‍ നീണ്ട വിവാഹജീവിതം മതിയാക്കി അവള്‍ വീട്ടിലേക്കു മടങ്ങി ഒരുവര്‍ഷക്കാലം നീണ്ട നിയമപോരട്ടതിനോടുവില്‍ അവള്‍ക്കു ഡിവോര്സ്  ലഭിച്ചു അതിനിടയില്‍ സ്വന്തം കുടുംബത്തില്‍തന്നെ  അതികപ്പറ്റയി. സ്വന്തമായി ജോലിലഭിച്ചതിനാല്‍ വീട്ടുകാരുടെ കുറ്റപ്പെടുത്തലില്‍നിന്നും താല്‍കാലികമോചനം നേടി അകന്നുനിന്നു
 പുനര്‍വിവാഹങ്ങള്‍ വരുന്നുണ്ടെന്ക്കിലും വിവാഹകംബോളത്തില്‍ തന്റെതല്ലാത്ത കാരണത്താല്‍ വിവാഹം വേര്‍പെടുത്തിയ യുവതിഎന്ന പേരിലേക്ക് അവള്‍ മാറിക്കഴിഞ്ഞു .
 ഒരുപക്ഷേ പെണ്ണിന്റെ ആഗ്രഹത്തിനും സ്വപ്നങ്ങള്‍ക്കും യാതൊരു വിലയും കല്‍പ്പിക്കാത്ത സമൂഹത്തില്‍ അവളും അകപ്പെട്ടുപോയി