എന്‍റെ ബാല്യത്തില്‍
സംഭവിച്ചതാണ് എന്‍റെ കളിത്തോഴന്‍ എന്നൊക്കെ പറയാം
അഞ്ചാം ക്ലാസ്സ്
മുതല്‍ ഒരുമിച്ചു പഠിക്കുന്നു എട്ടാംക്ലാസ്സില്‍ പഠിക്കുബോള്‍ ആണ് സംഭവം .ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ വിടുബോള്‍ അവന്‍ മാത്രം ഒറ്റയ്ക്ക് ഒരുമൂലയില്‍
പോകന്നത് കാണാമായിരുന്നു. ഏറ്റവും താഴ്ന്ന ജാതിയായ ആദിവാസി വിഭാഗത്തില്‍
പെട്ടതിനാല്‍ ആയിരിക്കണം ആരും അവനോടു ചങ്ങാത്തം ഉണ്ടായിരുന്നില്ല . അന്നൊരിക്കല്‍
കളികള്‍ക്കിടെ നിലത്തു വീണ അവനു ബോധം നഷ്ട്ടപ്പെട്ടു. എനിക്കത് മനസ്സിലാക്കുവാന്‍
കുറച്ചു സമയം വേണ്ടി വന്നു.അധ്യാപകര്‍ അവനെ ആശുപത്രിയില്‍ കൊണ്ടുപോയി .അധ്യാപകരുടെ
വഴക്കും.തല്ലല്ലും ഏറ്റുവാങ്ങുബോളും .മനസ്സില്‍ അവനു ബോധം വന്നാല്‍ മതിയെന്ന പ്രാര്‍ത്ഥനയില്‍
ആയിരുന്നു . പിറ്റേ ദിവസം സ്കൂളില്‍ വന്ന അവനോടു ഞാന്‍ മാപ് പറഞ്ഞു അബദ്ധത്തില്‍
പറ്റിയത് ആണെക്കിലും.എന്‍റെ കാല് തട്ടിയാണ് വീണത് എന്നാ കുറ്റബോധം, അന്നുമുതല്‍
അവനോടു അടുക്കാന്‍ ഞാന്‍ ശ്രമിച്ചു .അപ്പോള്‍ ആണ് ഞാന്‍ അറിയുന്നത് ഉച്ചചോറിനു
പകരം കഞ്ഞിയനെന്നു കഞ്ഞി എന്ന് പറയാന്‍ പറ്റില്ല കാരണം വറ്റുകള്‍ ഉണ്ടായിരുന്നില്ല
അച്ഛന്‍ രോഗി അമ്മ കൂലിപ്പണിക്ക് പോകുന്നു. ശനിയും ഞായറും അവന്‍ കൂലിപ്പണിക്ക്
പോയാണ് പഠിക്കാന്‍ വരുന്നത് .പിന്നീടുള്ള ദിവസ്സങ്ങളില്‍ ചോറ് ഞാന്‍ കൂടുതല്‍
കൊണ്ടുപോകാന്‍ തുടങി. പഠിക്കാന്‍ മിടുക്കന്‍ ആയിരുന്ന അവന്‍ നല്ല നിലയില്‍ പത്താംക്ലാസ്
ജയിച്ചു. ഞാന്‍ മറ്റു ദേശങ്ങളില്‍ പോയതിനാല്‍ ആ ബന്ധം അകന്നു പോയിരുന്നു.
ഒരുനാള്‍ എന്‍റെ സര്‍ട്ടിഫിക്കറ്റ് ശരിയാക്കാന്‍ ജില്ല സാക്ഷരത മിഷന്‍ ഓഫീസ്സില്‍
പോയി .ഓഫീസര്‍ മുന്‍പാകെ എന്‍റെ ഫയല്‍ വച്ചതും അയാള്‍ എന്നെ വന്നു കെട്ടിപ്പിടിച്ചു
പകച്ചു നിന്ന എന്നെ അയാള്‍ പരിചയപ്പെടുത്തി എന്‍റെ ബാല്യകാല കളിത്തോഴന്‍
ഞാന്‍ മറന്നിട്ടും എന്നെ മറക്കത്തവന്‍ !
